ഖത്തറിൽ സ്‌കൂളുകൾ ആരംഭിക്കാം; ലൈസൻസിനുള്ള രജിസ്‌ട്രേഷൻ 11 മുതൽ

Date:

Share post:

അടുത്ത അധ്യയന വർഷത്തിലേക്ക് സ്വകാര്യ സ്കൂളുകളും കിന്റർ ഗാർഡനുകളും ആരംഭിക്കുന്നതിനുള്ള ലൈസൻസ് രജിസ്ട്രേഷൻ നവംബർ 11ന് തുടങ്ങും. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് രജിസ്ട്രേഷൻ സംബന്ധിച്ച് അറിയിപ്പ് നൽകിയത്.

നവംബർ 11 മുതൽ ഡിസംബർ 31 വരെയാണ് റജിസ്റ്റർ ചെയ്യാനുള്ള അവസരം ലഭിക്കുക. ഇതിനുപുറമെ സ്വകാര്യ സ്കൂളുകളും കിന്റർ ഗാർഡനുകളും ആരംഭിക്കുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും സംബന്ധിച്ച് അധികൃതർ മാർ​ഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. അവ പാലിച്ചുകൊണ്ടുള്ള അപേക്ഷകൾ മാത്രമേ പരി​ഗണിക്കുകയുള്ളുവെന്നും അധികൃതർ അറിയിച്ചു.

അപേക്ഷകൻ വിദ്യാഭ്യാസ മന്ത്രാലയത്തിലോ അനുബന്ധ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവരാകാൻ പാടില്ല, പ്രായം 21 വയസിൽ കുറയാൻ പാടില്ല, അപേക്ഷയ്ക്കൊപ്പം ആവശ്യപ്പെടുന്ന രേഖകളിൽ ഖത്തർ ഐഡിയുടെ പകർപ്പുണ്ടാകണം എന്നിങ്ങനെയാണ് നിബന്ധനകൾ. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ https://www.edu.gov.qa/ar/Pages/HomePage.aspx എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...