ബഹിരാകാശത്തേക്കുള്ള സൗദി ദൗത്യത്തിന്റെ വിക്ഷേപണത്തോടനുബന്ധിച്ച് “സൗദി ബഹിരാകാശത്തേക്ക്” എന്ന പേരിൽ റിയാദ്, ജിദ്ദ, ദഹ്‌റാൻ എന്നിവിടങ്ങളിൽ പ്രത്യേക പ്രദർശനം നടത്തും. സൗദി സ്പേസ് കമ്മീഷനാണ് പ്രദർശനം സംബന്ധിച്ച കാര്യങ്ങൾ അറിയിച്ചത്.
ബഹിരാകാശത്തിന്റെ വിശാലമായ ഫീൽഡ് പര്യവേക്ഷണം ചെയ്യുന്നതിനും ബഹിരാകാശ വിമാനങ്ങളെക്കുറിച്ച് അറിയുന്നതിനും അതുല്യമായ അവസരങ്ങൾ നൽകാൻ ഈഎക്സിബിഷനുകൾ സഹായകമാകുമെന്ന് സൗദി സ്പേസ് കമ്മീഷൻ അറിയിച്ചു.
പ്രദർശനങ്ങളിൽ ബഹീരാകാശ ചരിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. യുവാക്കൾക്കിടയിൽ ബഹിരാകാശത്തും ശാസ്ത്രങ്ങളിലുമുള്ള താൽപ്പര്യവും അതുമായി ബന്ധപ്പെട്ട സ്പെഷ്യലൈസേഷനുകളും ആകർഷിക്കുവാനും പദ്ധതി ലക്ഷ്യം വെയ്ക്കുന്നു. കൂടാതെ ഈ മേഖലയിലെ രാജ്യത്തിന്റെ ഗവേഷണ സംഭാവനകളും ശാസ്ത്രീയ സ്വാധീനവും വ്യക്തമാക്കുന്നുണ്ട്.