സൗദിയിലെ സ്‌കൂളുകളിൽ വിഡിയോ ചിത്രീകരണത്തിന് മാനദണ്ഡങ്ങൾ പരിഷ്കരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂൾ പ്രിന്‍സിപ്പലിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തില്‍ മീഡിയ കോഓഡിനേറ്റർമാരുടെ ചുമതലയിലാകണം ചിത്രീകരണമെന്ന് ഉത്തരവ്. വിദ്യാർഥികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വ്യക്തിഗത അക്കൗണ്ടുകളിൽ പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കും സ്കൂളിന്‍റെ നേട്ടങ്ങൾ വ്യക്തമാക്കുന്നതിനും വീഡിയൊ ചിത്രീകരിക്കാം. എന്നാല്‍ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷന്റെ ഗൈഡ് ലൈന്‍ പാലിച്ചായിരിക്കണം ചിത്രീകരണം. കുട്ടികളുടെ ചിത്രീകരിക്കുന്നതിന് രേഖാമൂലം രക്ഷിതാക്കളുടെ സമ്മതവും ആവശ്യമാണ്.
ക്ലാസ് റൂം പ്രവർത്തനങ്ങളും സ്കൂളിനുളളിലെ പരിപാടികളും ചിത്രീകരിക്കാം.. പെണ്‍കുട്ടികളെയും മാറ്റിനിര്‍ത്തേണ്ടതില്ല. അതേസമയം സ്‌കൂളുകൾക്കുള്ളിൽ അനുമതിയില്ലാതെ സിനിമ എടുക്കുന്നതിന് നിരോധനമുണ്ട്. സ്കൂളുമായി ബന്ധമില്ലാത്തവര്‍ക്കും ചിത്രീകരണത്തിന് അനുമതിയില്ല.
അതേസമയം മാധ്യമ മന്ത്രാലയത്തിൽ നിന്നുള്ള ഔദ്യോഗിക മീഡിയ ലൈസൻസോ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി തൊഴിൽ ചെയ്യാനുള്ള ലൈസൻസോ ഉളളവര്‍ക്ക് ഇളവുകൾ ലഭ്യമാകും. സ്കൂളുകളിലില്‍ വിഡിയോ ചിത്രീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സംബന്ധിച്ച ബോര്‍ഡുകൾ സ്ഥാപിക്കണമെന്നും
മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.