ടൂറിസം മേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി സൗദി 

Date:

Share post:

സന്ദർശകരെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി സൗദി ടൂറിസം മേഖല. മേഖലയിൽ 13 ബില്യൻ ഡോളർ സ്വകാര്യ നിക്ഷേപത്തിന് ലക്ഷ്യമിട്ടിരിക്കുകയാണ് സൗദി. രണ്ട് വർഷത്തിനുള്ളിൽ 150,000 മുതൽ 200,000 വരെ പുതിയ ഹോട്ടൽ മുറികൾ ആരംഭിക്കുന്നതിന് ഈ നിക്ഷേപം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി സഹ ടൂറിസം മന്ത്രി ഹൈഫ അൽ സൗദ് രാജകുമാരി, ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം ടൂറിസം വരുമാനം 85 ബില്യൻ ഡോളറായി ഉയർത്താനാണ് ഇതിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.

കഴിഞ്ഞവർഷം 66 ബില്യൻ ഡോളറായിരുന്നു വരുമാനം. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ വിശാലമായ സാമ്പത്തിക പദ്ധതിയുമായി ഈ സംരംഭം യോജിക്കുന്നുണ്ട്. കായികവും സാങ്കേതികവിദ്യയും പോലുള്ള മേഖലകളെ ഉൾപ്പെടുത്തുന്നതിന് വേണ്ടി എണ്ണയ്‌ക്കപ്പുറം രാജ്യത്തിന്‍റെ വരുമാന സ്രോതസ്സുകളെ വൈവിധ്യവത്കരിക്കാൻ ശ്രമിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

നിലവിൽ ജിഡിപിയിൽ 4.5% സംഭാവന ചെയ്യുന്ന ടൂറിസം മേഖല 2030-ഓടെ 10% സംഭാവന നൽകാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ. സൗദി അറേബ്യ ഖിദ്ദിയ എന്റർടൈൻമെന്‍റ് സിറ്റി പോലുള്ള വൻതോതിലുള്ള വികസന പദ്ധതികളിലേക്ക് വലിയ നിക്ഷേപം വർധിപ്പിക്കുന്നത്. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ഇനിയും ടൂറിസം രംഗത്ത് മുന്നേറുന്നതിന് സാധിക്കുമെന്ന് സൗദി പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....