സൗദിയില്‍ ഭേദഗതി ചെയ്ത തീവ്രവാദ വിരുദ്ധ നിയമത്തിന് മന്ത്രിതല കൗണ്‍ലിന്‍റെ അംഗീകാരം. പുതിയ നിബന്ധന അനുസരിച്ച് തീവ്രവാദികളെ സഹായിക്കുകയൊ ധനസഹായം എത്തിക്കുകയൊ ചെയ്യുന്നവര്‍ക്ക് നിയമനടപടികൾക്ക് പുറമെ 10 കോടി രൂപ വരെ പിഴ ചുമത്തും.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. ധനകാര്യ സ്ഥാപനങ്ങളൊ സംഘടകളൊ നിയമം ലംഘിക്കുകയാണെങ്കിലും സമാന നിയമനടപടികൾ നേരിടേണ്ടി വരും. അഞ്ച് ലക്ഷം റിയാല്‍ പിഴ നല്‍കുന്നതിന് പുറമെ സ്ഥാപനത്തിന്‍റെ ലൈസന്‍സ് റദ്ദാക്കുന്നതുൾപ്പടെ കടുത്ത നടപടികളും നേരിടേണ്ടിവരും. സ്ഥാപനമേധാവിയൊ സംഘടനാ പ്രതിനിധിയൊ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ സ്ഥാനചലനമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ഫിനാൻസ് ഇന്റലിജൻസിന്റെ സൂപ്പർവൈസറി അതോറിറ്റി വിഭാഗത്തിന്റെ അറിവോടുകൂടിയാണ് ശിക്ഷാനടപടികൾ സ്വീകരിക്കുക. ആർട്ടിക്കിൾ 83ന്റെ ഭേതഗതികൾക്കാണ് മന്ത്രിതല കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ഭീകരതയെ നേരിടുന്നതിനും തീവ്രവാദ ധനസഹായത്തിന്റെ ശ്രോതസുകളെ ഇല്ലാതാക്കുന്നതിനുളള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ശിക്ഷ കടുപ്പിച്ചത്.