രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ (55) മരിച്ചു. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപ് വിട്ടയച്ച ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തൻ എന്ന സുതേന്ദിരരാജ. ബുധനാഴ്ച രാവിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.
ശ്രീലങ്കയിലേക്ക് പോയി 82 വയസുള്ള മാതാവിനെ കാണാനിരിക്കെ ആയിരുന്നു മരണം. പ്രായമായ അമ്മയെ കാണാനായി ശ്രീലങ്കയിലെത്താനും അവിടെ താമസിക്കാനും ശാന്തൻ നേരത്തെ ശ്രീലങ്കൻ പ്രസിഡന്റിനോട് സഹായം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ശാന്തന് ശ്രീലങ്കയിലേക്ക് പോകാനുള്ള എക്സിറ്റ് പെർമിറ്റ് കേന്ദ്രം നൽകിയിരുന്നു.
രാജീവ് ഗാന്ധി വധക്കേസിൽ കുറ്റ വിമുക്തനായി തിരിച്ചറപ്പള്ളി പ്രത്യേക ക്യാംപിലായിരുന്നു ശാന്തൻ കഴിഞ്ഞുവന്നത്. കഴിഞ്ഞ ഒരു മാസമായി ചെന്നൈ രാജീവ് ഗാന്ധി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
Released convict in former Prime Minister Rajiv Gandhi's assassination case, Santhan passes away at Rajiv Gandhi Government General Hospital in Chennai: Hospital officials
— ANI (@ANI) February 28, 2024