ഇന്ത്യയിൽ വധഭീഷണി നേരിടുന്നുണ്ടെങ്കിലും ദുബായിൽ താൻ സുരക്ഷിതനാണെന്ന് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ പറഞ്ഞു. ‘ആപ് കി അദാലത്ത്’ എന്ന ടിവി ഷോയിൽ പങ്കെടുക്കവെയാണ് താരത്തിൻ്റെ പ്രതികരണം.’കിസി കാ ഭായ് കിസി കി ജാൻ’ എന്നാണ് സൽമാൻ ഖാൻ വ്യക്തമാക്കിയത്. സുരക്ഷയാണ് സുരക്ഷിതത്വത്തേക്കാൾ നല്ലതെന്നും സൽമാൻ ഖാൻ കൂട്ടിച്ചേർത്തു.
ഇപ്പോൾ ഒറ്റയ്ക്ക് നടക്കാനാണ് ഇഷ്ടം . എന്നാലിപ്പോൾ ഒറ്റക്ക് നടക്കാനൊ റോഡിൽ സൈക്കിൾ ഓടിക്കാൻ കഴിയില്ല. തനിക്ക് ചുറ്റും തോക്കുധാരികളായ രക്ഷകരും സുരക്ഷാ സംഘവുമുണ്ട്. അത് ശീലമായി മാറിക്കഴിഞ്ഞു. ഈ ദിവസങ്ങളെ ഭയമാണെന്നും സൽമാൻ സൂചിപ്പിച്ചു. അതേസമയം തൻ്റെ സുരക്ഷ വാഹനങ്ങൾ റോഡിലെ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് മനസ്സിലാക്കുന്നതായും താരം പറഞ്ഞു.
തനിക്ക് നേരെ ഉയർന്ന വധ ഭീഷണിയെ ഗൌരമായാണ് കാണുന്നതെന്നും സൽമാൻ പ്രതികരിച്ചു. മുംബൈ അധോലോകത്തിലെ ലോറൻസ് ബിഷ്ണോയി എന്നയാളുടെ അനുയായികളാണ് സൽമാൻ വധഭീഷണി ഉയർത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയതിരുന്നു. താരം കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ടായിരുന്ന ഭീഷണി. എന്നാൽ കേസിൻ്റെ കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെയെന്നും ഈശ്വരൻ തന്നെ രക്ഷിക്കുമെന്നും സൽമാൻ പറയുന്നു.