റമദാൻ പ്രമാണിട്ട് ദുബായിലെ പൊതുഗതാഗത സർവ്വീസുകളിൽ സമയ മാറ്റം പ്രഖ്യാപിത്ത് ആർടിഎ. മെട്രോ, ട്രാം, ബസ്, ജലഗതാഗത സമയങ്ങളിളാണ് മാറ്റം വരുത്തിയത്. ബസുകൾ രാവിലെ ആറുമുതൽ രാത്രി ഒന്നുവരെയായിരിക്കും സർവിസ് നടത്തുക . ഇൻ്റർർസിറ്റി സർവിസുകളിലും സമയമാറ്റമുണ്ടെന്ന് ആർടിഎ അറിയിച്ചു.
മെട്രോ സർവിസുകൾ തിങ്കൾ മുതൽ വ്യാഴം വരെ പുലർച്ചെ അഞ്ച് മണി മുതൽ മുതൽ അർദ്ധരാത്രി 12 മണി വരെ പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ 5 മുതൽ ഒരു മണിവരെയും ശനിയാഴ്ച രാവിലെ 5 മുതൽ അർദ്ധരാത്രി 12 വരെയുമാണ് പ്രവർത്തിക്കുക. ഞായറാഴ്ചകളിൽ രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെയാണ് മെട്രോ സർവിസ്.
ദുബായ് ട്രാം സർവ്വീസുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ ആറുമുതൽ രാത്രി ഒന്നു വരെ സർവിസ് നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതിനായിരിക്കും സർവിസ് ആരംഭിക്കുക. അബ്ര, ദുബൈ ഫെറി, വാട്ടർ ടാക്സി ഉൾപ്പെടെയുള്ള ജലഗതാഗത സമയങ്ങളിലും മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബൈ നഗരത്തിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പണമടച്ചുള്ള പാർക്കിങ് സംവിധാനം . റമദാൻ കാലത്ത് രാത്രി 8 മുതൽ അർദ്ധരാത്രി 12 വരെ പാർക്കിങ്ങിനായി പണമടക്കേണ്ടി വരും. 24 മണിക്കൂറും പ്രവർത്തിക്കുന്ന മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകളുമുണ്ടാകും.ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും, വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ 12 വരെയും തുറന്ന് പ്രവർത്തിക്കുമെന്നും ആർടിഎ അറിയിച്ചു.