2023-2030 കാലയളവിലേക്ക് 1.6 ബില്യൺ ദിർഹത്തിന്റെ ഡിജിറ്റൽ സ്ട്രാറ്റജി അനാവരണം ചെയ്‌ത് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). 82 പുതിയ പദ്ധതികൾ ആണ് ഈ ഡിജിറ്റൽ സ്ട്രാറ്റജിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
100 ശതമാനം ഫിൻടെക്-ഡ്രൈവ് മൊബിലിറ്റി പ്രാപ്‌തമാക്കുക, ഡിജിറ്റൽ സേവനങ്ങൾ 95 ശതമാനമായി വർദ്ധിപ്പിക്കുക, 50 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗ കേസുകൾ വികസിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആദ്യ ഘട്ടത്തിൽ 829 ദശലക്ഷം ദിർഹം മൂല്യമുള്ള 62 പദ്ധതികൾ ഉൾപ്പെടും. രണ്ടാം ഘട്ടത്തിൽ 249 മില്യൺ ദിർഹം മൂല്യമുള്ള 10 പ്രോജക്ടുകളും മൂന്നാം ഘട്ടത്തിൽ 100 മില്യൺ ദിർഹത്തിന്റെ ബജറ്റിൽ 3 പ്രോജക്ടുകളും ഉൾപ്പെടും.
ജനങ്ങളുടെ സന്തോഷം, ഗുണനിലവാരമുള്ള ഡിജിറ്റൽ സേവനങ്ങൾ, ഡാറ്റ ഇന്റലിജൻസ്, സംയോജിത ഡിജിറ്റൽ പ്രവർത്തനങ്ങൾ എന്നിവ ലക്ഷ്യമാക്കിയാണ് പദ്ധതി.”വേഗതയിലുള്ളതും കൃത്യവുമായ സേവനത്തിന് അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനുള്ള” പദ്ധതിയാണ് മുന്നിൽ കണ്ടിരിക്കുന്നതെന്ന് ആർടിഎയുടെ ഡയറക്ടർ ജനറലും ഡയറക്ടർ ബോർഡ് ചെയർമാനുമായ മാറ്റർ അൽ തായർ വ്യക്തമാക്കി.