മോശം കാലാവസ്ഥയിൽ സഹായിക്കാൻ അത്യാധുനിക സെർച്ച് ആൻഡ് റെസ്ക്യൂ വാഹനം പുറത്തിറക്കി റാസൽഖൈമ പോലീസ്. റാസൽഖൈമ പോലീസ് ഇന്റലിജന്റ് സ്പെസിഫിക്കേഷനുകൾ ഉൾക്കൊള്ളുന്ന ഒരു അത്യാധുനിക സെർച്ച് ആൻഡ് റെസ്ക്യൂ വാഹനമാണ് പുറത്തിറക്കിയത്.
താഴ് വരകളിലെ വെള്ളപ്പൊക്കം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് നൽകുന്ന സേവനത്തിന്റെ ഗുണനിലവാരം ഉയർത്താനാണ് ഈ പുതിയ അത്യാധുനിക സെർച്ച് ആൻഡ് റെസ്ക്യൂ വാഹനം ലക്ഷ്യമിടുന്നതെന്ന് റാസൽഖൈമ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു. വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ പലായനം ചെയ്യൽ സേവനങ്ങൾ നൽകാനും വിവിധ പർവതങ്ങൾ, മരുഭൂമികൾ, താഴ്വരകൾ എന്നിവിടങ്ങളിൽ തിരച്ചിൽ നടത്താനും രക്ഷാപ്രവർത്തനം നടത്തുന്നതിനുമാണ് ഈ വാഹനം കൂടുതൽ ഉപയോഗപ്രദമാകുക.