പ്രാർത്ഥനകളോടെ റമദാനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകം. പുണ്യ മാസത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളും എങ്ങും പൂർത്തിയായികൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ മന്ത്രാലയങ്ങളുടെയും സർക്കാർ അതോറിറ്റികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം പ്രഖ്യാപിച്ചിരിക്കുകയാണ് ബഹ്റൈൻ.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയായിരിക്കും റമദാനിലെ പ്രവർത്തന സമയം.