യു.എ.ഇ.യിൽ റമദാൻ വ്രതാരംഭം മാർച്ച് 12 ചൊവ്വാഴ്ച ആരംഭിച്ചേക്കുമെന്ന് ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പ് അറിയിച്ചു. വ്രതം ആരംഭിക്കുന്നതിന്റെ ഭാഗമായി യു.എ.ഇയിലെ ജോലിസമയം, അവധികൾ, സൗജന്യപാർക്കിങ് എന്നിവയിലെല്ലാം മാറ്റങ്ങളുണ്ട്.
ജോലി സമയത്തിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്. കുറച്ച ജോലി സമയം നോമ്പെടുക്കുന്നവർക്കും നോമ്പെടുക്കാത്ത ജീവനക്കാർക്കും ഒരുപോലെയാണ് ബാധകമാകുന്നത്. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സർക്കാർ ഓഫീസുകൾ നേരത്തെ അടയ്ക്കുമ്പോൾ പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം സാധാരണ എട്ട് മണിക്കൂറിന് പകരം ആറായാണ് കുറച്ചത്. അത്തരത്തിൽ സ്കൂൾ അധ്യയന ദിനങ്ങൾ ദിവസേന അഞ്ച് മണിക്കൂറായി കുറയ്ക്കും. കൂടാതെ വിശുദ്ധ മാസത്തിൻ്റെ ആദ്യ മൂന്ന് ആഴ്ചകളിൽ മിക്ക സ്കൂളുകളും അടച്ചിടുകയും ചെയ്യും.
റമദാൻ മാസത്തിൽ പണമടച്ചുള്ള പാർക്കിംഗ് സമയവും പരിഷ്കരിച്ചിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട സമയക്രമം പുണ്യമാസത്തോട് അടുക്കുന്നതോടെയാണ് പ്രഖ്യാപിക്കുക.