ഒമാനിൽ ഒക്ടോബർ 1 വരെ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായാണ് വിലയിരുത്തൽ.
ഈ കാലയളവിൽ ദോഫാർ ഗവർണറേറ്റിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഹജാർ മലനിരകളിൽ അനുഭവപ്പെടുന്ന മഴ മൂലം താഴ്വരകളിലും, വാദികളിലും പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മഴയ്ക്ക് പുറമെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ പുലർച്ചെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.