അടുത്ത വർഷം വിരമിക്കുമെന്ന സൂചന നൽകി ടെന്നീസ് ഇതിഹാസം റാഫേൽ നഡാൽ. 2024 ടെന്നീസിലെ അവസാന വർഷം ആയിരിക്കുമെന്നാണ് നഡാൽ സൂചിപ്പിച്ചത്. അതേസമയം പരുക്ക് മൂലം 2023 ലെ ഫ്രഞ്ച് ഓപ്പണിൽ നിന്നും നഡാൽ പിന്മാറി. 2005 ലാണ് നഡാൽ ടെന്നിസിൽ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം 22 ഗ്രാൻഡ് സ്ലാം അവാർഡുകൾ അദ്ദേഹം സ്വന്തമാക്കി. 19 വർഷത്തിനിടെ ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പണിൽ നിന്ന് താരം പിന്മാറുന്നത്.
2005ല്‍ 19ാം വയസില്‍ അരങ്ങേറ്റം കുറിച്ചപ്പോൾ തന്നെ ഫ്രഞ്ച് ഓപ്പണ്‍ നേടാനും നഡാലിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല,പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നഡാലാണ് നിലവിലെ ചാമ്പ്യന്‍. 14 തവണ സിംഗിള്‍സ് കിരീടം നേടിയ താരത്തിന്റെ പേരിലാണ് ഫ്രഞ്ച് ഓപ്പണ്‍ ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയതിന്റെ റെക്കോര്‍ഡ്. എ.ടി.പി റാങ്കിങ്ങിൽ നിലവിൽ അഞ്ചാം സ്ഥാനമാണ് നഡാലിന്റേത്. മെയ് 22 മുതല്‍ ജൂണ്‍ പതിനൊന്നുവരെയാണ് ഫ്രഞ്ച് ഓപ്പണ്‍ നടക്കുക. അതേസമയം ഈ വർഷം ജനുവരിയിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പണിലും പരിക്കിനെ തുടർന്ന് നഡാൽ പിന്മാറിയിരുന്നു.