ഖത്തര്‍ ലോകക്കപ്പിന് ആവേശപ്പന്തുരുളുന്നു; മാലിന്യ രഹിത മാമാങ്കമാക്കാന്‍ പദ്ധതികൾ

Date:

Share post:

ഖത്തറില്‍ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ ആവേശപന്തുരുണ്ട് തുടങ്ങിയിരിക്കുന്നു. കളത്തിന്് പുറത്തെ ആവേശവും ക‍ളത്തിനകത്തെ വാശിയും ഫിഫ ലോകക്കപ്പ് 2022നെ വെത്യസ്തമാക്കുമെന്നാണ് കളിപ്രേമികളുടെ നിഗമനം. അവസാനവട്ട ഒരുക്കങ്ങളും ടിക്കറ്റ് വില്‍പ്പനയും തകൃതിയായി മുന്നോട്ട് പോവുകയാണ്.

ലോകമെമ്പാടുമുളള ആരാധകരെ ഖത്തറിലെത്തിക്കാനുളള നീക്കങ്ങൾ ശ്രദ്ധേയമാണ്. ഖത്തറിലേക്ക് വിമാനകമ്പനികൾ സര്‍വ്വീസുകൾ വര്‍ദ്ധിപ്പിച്ചതാണ് ഇതില്‍ പ്രധാനം. കുറഞ്ഞ ടിക്കറ്റ് നിരക്കുകളും പാക്കേജുകളും പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിനൊപ്പം വൊളന്‍റയര്‍മാര്‍ക്കുളള പരിശീലനവും പുരോഗമിക്കുകയാണ്.

ലക്ഷക്കണക്കിന് എത്തുന്നത് കണക്കിലെടുത്ത് അടിസ്ഥാന സൗകര്യം വികസനത്തിന് ഖത്തര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഇതിനിടെ മാലിന്യ നിര്‍മാര്‍ജനത്തിന് പ്രായോഗിക രീതി നടപ്പാക്കാനാണ് നീക്കം. കാര്‍ബണ്‍ നിഷ്പക്ഷ ലോകകപ്പ് എന്ന താത്പര്യം സംരക്ഷിക്കുകയും മാലിന്യത്തിന്‍റെ 60 ശതമാനവും പുനരുത്പാദനം നടത്തുകയുമാണ് ലക്ഷ്യമെന്ന് നഗരസഭാ മന്ത്രാലയം പറയുന്നു. വേസ്റ്റ് മാനേജ്‌മെന്റ്-റീസൈക്ലിങ് വകുപ്പ് ഇതിനായെ പ്രത്യേക സംഘത്തെ നിയോഗിച്ചുക‍ഴിഞ്ഞു.

അ‍ളവില്‍ കുറവുളള വ്യക്തിഗത ഗാർഹിക മാലിന്യങ്ങൾ മുതൽ വലിയ തോതിലുളള വാണിജ്യ മാലിന്യങ്ങൾ വരെ പുനരുപയോഗ സാധ്യതകൾക്ക് അനുസൃതമായി വേര്‍തിരിക്കും. ലോകം സ്വീകരിച്ചിട്ടുളള മികച്ച മാതൃകകൾ ഖത്തര്‍ ഇതിനായി സ്വീകരിക്കും. നാല്‍പ്പത് ശതമാനം മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുകയും ലക്ഷ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...