ഖത്തറിലേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളില്‍ അധികവും ജിസിസി രാജ്യങ്ങളില്‍നിന്ന്. കഴിഞ്ഞ ഡിസംബറിലെ കണക്കുകൾ അനുസരിച്ച് 2,44,261 പേരാണ് വിവിധ ജിസിസി രാജ്യങ്ങളില്‍നിന്നായി ഖത്തറിലെത്തിയത്. നവംബറിൽ 1,28,423 സന്ദർശകരെത്തിയിരുന്നു.
2021 ഡിസംബറിനെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണം അഞ്ചിരട്ടിയായി ഉയര്‍ന്നെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. വാർഷിക അടിസ്ഥാനത്തിൽ 447.5 ശതമാനവും മാസ അടിസ്ഥാനത്തിൽ 90.2 ശതമാനവുമാണ് വർധന രേഖപ്പെടുത്തിയത്. ആകെ സന്ദർശകരിൽ നാല്‍പ്പത് 40 ശതമാനവും ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഡിസംബറിൽ 3,73,699 പേര്‍ വ്യോമ മാർഗം ഖത്തറിലെത്തിയപ്പോൾ സമുദ്ര മാർഗം 7,869 പേരും കര മാർഗം 2,32,044 പേരും എത്തിച്ചേര്‍ന്നെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ജിസിസി ഇതര അറബ് രാജ്യങ്ങളിൽ നിന്ന് 14 ശതമാനം സന്ദര്‍ശകരെത്തി. 87,916 പേർ.
ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഖത്തര്‍ സന്ദര്‍ശിച്ചവരുടെ എണ്ണം 99,638 ആണ്.
ആകെ സന്ദർശകരിൽ 16 ശതമാനം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളളതാണ്. വാർഷിക അടിസ്ഥാനത്തിൽ 141.9 ശതമാനമാണ് വർധനയുണ്ടായത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് 1,03,067 പേരും അമേരിക്കയില്‍നിന്ന് 68,422 സന്ദര്‍ശകരുമെത്തി. യഥാക്രമം 17 ശതമാനവും , 11 ശതമാനവും.
ലോകകപ്പ് പ്രമാണിച്ചാണ് കൂടുതല്‍ സന്ദര്‍ശകരെത്തിയെന്നാണ് നിഗമനം. അതേസമയം ലോകമേളകളും ലോക കായിക മത്സരങ്ങളുമായി സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുളള ഖത്തറിന്റെ നീക്കങ്ങൾ വിജയം കാണുന്നു എന്നും വിവിധ മന്ത്രാലയങ്ങൾ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഹയാ കാർഡ് ഉടമകൾക്ക് ഒരുവര്‍ഷത്തേക്ക് മൾട്ടിപ്പിൾ എന്‍ട്രി അനുവദിച്ചതോടെ ഇനിയും സന്ദര്‍കരേറുമെന്നാണ് വിലയിരുത്തല്‍.