ക്വാക്കര്‍ ഓട്‌സ് ഉല്പന്നങ്ങൾക്കെതിരെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. അമേരിക്കയിൽ നിന്നുള്ള ക്വാക്കര്‍ ഓട്‌സിന്റെ 2024 ജനുവരി 9, മാർച്ച് 12, ജൂൺ 3, ഓഗസ്‌റ്റ് 2, സെപ്റ്റംബർ 1, ഒക്ടോബർ 1 എന്നീ കാലാവധിയുള്ള ക്വാക്കർ ഓട്‌സ് ഉല്പന്നങ്ങൾ ഉപയോഗിക്കരുതെന്നാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
ഈ കാലാവധിയുള്ള ക്വാക്കര്‍ ഓട്‌സിൽ ആരോഗ്യത്തിന് ഹാനികരമായ സാൽമൊനെല്ല ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അറിയിപ്പ് നൽകിയതിനേത്തുടർന്നാണ് നടപടി.
ക്വാക്കര്‍ ഓട്‌സിന്റെ നിർദ്ദിഷ്ട ഉല്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് വാണിജ്യ – വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് മറ്റ് മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം വ്യക്‌തമാക്കി.