അംഗീകാര തിളക്കത്തിൽ ഖത്തർ എയർവേസ്, ഇ​ന്റ​ർ​നാ​ഷ​ന​ൽ ബ്രി​ല്യ​ൻ​സ് അ​വാ​ർ​ഡി​ൽ രണ്ട് പുരസ്‌കാരങ്ങൾ

Date:

Share post:

ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേയ്സിന് രണ്ട് അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ. ല​ണ്ട​നി​ൽ ന​ട​ന്ന ഇ​ന്റ​ർ​നാ​ഷ​ന​ൽ ബ്രി​ല്യ​ൻ​സ് അ​വാ​ർ​ഡി​ൽ ര​ണ്ട് ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ് (എ​ച്ച്.​ആ​ർ) അം​ഗീ​കാ​ര​ങ്ങളാണ് ഖ​ത്ത​ർ എ​യ​ർ​വേ​സ് സ്വന്തമാക്കിയത്. ആ​ഭ്യ​ന്ത​ര ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഗോ​ൾ​ഡ് അ​വാ​ർ​ഡ്, ജീ​വ​ന​ക്കാ​രു​ടെ ഇ​ട​പ​ഴ​ക​ലി​നു​ള്ള ബ്രി​ല്യ​ൻ​സ് അ​വാ​ർ​ഡ് എന്നീ രണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ് വീ​ണ്ടും അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രത്തിന് അർഹത നേടിയത്.

ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​ന്റേ​ണ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലും മാ​ന​വ വി​ഭ​വ​ശേ​ഷി വി​ഭാ​ഗ​ത്തി​ലും മി​ക​വ് പു​ല​ർ​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യാ​പാ​ര​ങ്ങ​ൾ​ക്കു​മു​ള്ള സു​പ്ര​ധാ​ന അം​ഗീ​കാ​ര​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് ബ്രി​ട്ട​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്റ​ർ​നാ​ഷ​ന​ൽ ബ്രി​ല്യ​ൻ​സ് അ​വാ​ർ​ഡു​ക​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. വർഷം തോറും നൂ​ത​ന​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത് ന​ട​പ്പാ​ക്കി​യ ഇ​ന്റേ​ണ​ൽ ക​മ്യൂ​ണി​ക്ക​ഷ​നു​ക​ളു​ടെ​യും മാ​ന​വ വി​ഭ​വ​ശേ​ഷി ത​ന്ത്ര​ങ്ങ​ളു​ടെ​യും മി​ക​ച്ച സം​ഭാ​വ​ന​ക​ളെ ഇ​ന്റ​ർ​നാ​ഷ​ന​ൽ ബ്രി​ല്യ​ൻ​സ് അ​വാ​ർ​ഡു​ക​ൾ ആ​ദ​രി​ക്കു​​ന്നു.

ഡി​യാ​ജി​യോ, ലി​ങ്ക്ഡ്ഇ​ൻ,ഡെ​ലോ​യി​റ്റ് എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന ആ​ഗോ​ള ബി​സി​ന​സ് രം​ഗ​ത്തെ വി​ദ​ഗ്ധർ, മാന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എന്നിവരടങ്ങുന്ന പാ​ന​ലാ​ണ് പുരസ്‌കാരങ്ങൾ നിർ​ണ​യി​ക്കു​ന്ന​ത്. കൂ​ടാ​തെ നൂ​ത​ന​പ്ര​വ​ർ​ത്ത​നാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​ലും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ലു​മു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ ശ്ര​മ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക അം​ഗീ​കാ​രം ല​ഭി​ച്ചിട്ടുണ്ട്.

അതേസമയം ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ​ക്കാ​യി ‘പീ​പ്ൾ എ​ക്‌​സ്’ എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഖ​ത്ത​ർ എ​യ​ർ​വേ​സ് ഈ​യി​ടെയാണ് പുറത്തിറക്കിയത്. എ​ച്ച്.​ആ​ർ എം​പ്ലോ​യി പ​രി​ച​യ സ​മ്പ​ത്തും ഐ.​ടി ടീ​മു​ക​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ ഫ​ല​മാ​ണ് ‘പീ​പ്ൾ എ​ക്‌​സ്’ എന്ന ആപ്പ്. ജീ​വ​ന​ക്കാ​ർ​ക്ക് ആവ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളി​ലേ​ക്കും വി​ഭ​വ​ങ്ങ​ളി​ലേ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യ പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തി​ന് ഉ​പ​യോ​ക്തൃ സൗ​ഹൃ​ദ ഡി​ജി​റ്റ​ൽ ഗേ​റ്റ് വേ ആയും ഈ ആപ്പ് പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...