ദുബായിൽ ബൈക്ക് യാത്രികനെ ബോധപൂർവം ഇടിച്ചതിന് ഡെലിവറി റൈഡറെ പോലീസ് അറസ്റ്റ് ചെയ്തു. നടുറോഡിൽ റൈഡറെ ഇടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടി.നിയമം ലംഘിച്ചതിന് ഡ്രൈവറെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി അതോറിറ്റി അറിയിച്ചു.
ബൈക്ക് ഓടിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഒരാൾ മറ്റൊരാളെ മനപൂർവ്വം ഇടിച്ചിടുകയുമായിരുന്നു. പിന്നീട് ഇയാൾ പിന്നോട്ട് നോക്കുന്നതും നിർത്താതെ വേഗത്തിൽ പോകുകയും വീഡിയോയിൽ വ്യക്തമാണ്.
അതേസമയം പൊതു സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെപറ്റി അതോറിറ്റി ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. തർക്കങ്ങൾ പരിഹരിക്കുന്നതിന് യോഗ്യതയുള്ള അധികാരികളെ ആശ്രയിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അധികൃതർ വ്യക്തമാക്കി.
മനപൂർവ്വ അപകടങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരേ യുഎഇ കടുത്ത നിയമനടപടികളാണ് സ്വീകരിക്കുന്നത്. വൻ തുക പിഴ ഈടാക്കുന്നതിന് പുറമെ ജയിൽ ശിക്ഷയും നാടുകടത്തൽ ഉൾപ്പടെയുളള നടപടികളും സ്വീകരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc