പെരുന്നാൾ അവധി ദിനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇരട്ടി വേതനവും പകരം അവധിയും, വാഗ്ദാനവുമായി സ്വകാര്യ കമ്പനികൾ

Date:

Share post:

പെരുന്നാൾ അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇരട്ടി വേതനം വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനികൾ. അവധി ദിനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പകരം അവധിയും നൽകും. കൂടാതെ ഇവർക്ക് പാരിതോഷികങ്ങളും ചില കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അവധി നൽകാത്ത കമ്പനികൾ ജോലി ചെയ്യുന്നവർക്ക് കൂടുതൽ വേതനവും പകരം അവധിയും നൽകണമെന്ന് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയവും നിർദേശിച്ചിട്ടുണ്ട്.

ശനിയാഴ്ച മുതൽ രാജ്യം അവധിയാഘോഷങ്ങളിൽ ഏർപ്പെടും. തിങ്കളാഴ്ച മാത്രമാണ് പ്രവൃത്തി ദിവസം. അന്ന് ലീവ് എടുക്കുകയാണെങ്കിൽ ഒൻപത് ദിവസം അവധി കിട്ടും. കൂടാതെ മധ്യവേനൽ അവധിക്കായി ഇന്നലെ സ്കൂളുകൾ അടച്ചതോടെ പ്രവാസികൾ വാർഷിക അവധി കൂടി ചേർത്ത് നാട്ടിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങളിലാണ്. എന്നാൽ വിമാന നിരക്ക്‌ കുത്തനെ ഉയർന്നതാണ് ഇപ്പോൾ നാട്ടിലെത്താനുള്ള പ്രവാസികളുടെ മുന്നിലെ ഏക തടസ്സം. അതേസമയം നാട്ടിൽ പോകാതെ രാജ്യത്ത് തന്നെ തുടരുന്നവരെ ലക്ഷ്യമിട്ടാണ് ഇരട്ടി ശമ്പളവും പാരിതോഷികങ്ങളുമായി സ്വകാര്യ കമ്പനികൾ രംഗത്ത് എത്തിയത്. ദിവസ വേതനത്തിന് പുറമെ 50% അധിക വേതനവും നൽകണമെന്നാണ് മന്ത്രാലയത്തിന്റെ ചട്ടം.

സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും വർഷത്തിൽ പൂർണ ശമ്പളത്തോടെ അവധി നൽകേണ്ട ദിവസങ്ങളാണിത്. ഹിജ്റ വർഷാരംഭം, നബിദിനം, ഇസ്റ, മിഅറാജ് അവധി, ചെറിയ പെരുന്നാൾ ദിവസങ്ങളിൽ അവധി, പുതുവത്സരദിനം, യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് രണ്ട് ദിവസത്തെ അവധി, കൂടാതെ ഹാജിമാർ അറഫയിൽ സംഗമിക്കുന്ന ദിവസമടക്കം ബലിപെരുന്നാളിൽ മൂന്ന് ദിവസം എന്നിവയാണ് പൂർണ വേതനത്തോടു കൂടിയ അവധികൾ.

ഓവർ ടൈം ജോലി ചെയ്യുന്നവർക്ക് 50% അധിക വേതനം യുഎഇയിലെ നിയമം ഉറപ്പ് വരുത്തുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം അവധി നിർബന്ധമാണ്. എന്നാൽ ഈ ദിവസം ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അധിക വേതനവും പകരം അവധിയും നൽകണമെന്നാണ് യുഎഇ നിയമം. ഇത്തവണ ബലി പെരുന്നാളിന് നാല് ദിവസം അവധിയും അതിനൊപ്പം ശനിയും ഞായറും വന്നതോടെ ആറ് ദിവസം ജോലി മുടങ്ങുന്ന സാഹചര്യത്തിലാണ് തൊഴിലാളികൾക്ക് ആകർഷകമായ ആനുകൂല്യങ്ങളുമായി സ്വകാര്യ കമ്പനികൾ രംഗത്ത് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....