പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിനും യെമൻ ജനതയ്ക്കും സൗദി അറേബ്യയുടെ തുടർച്ചയായ പിന്തുണ സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ.
റിപ്പബ്ലിക് ഓഫ് യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ ഡോ. റഷാദ് മുഹമ്മദ് അൽ അലിമിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിയുടെ സ്ഥിരീകരണം. സൗദി അറേബ്യൻ സന്ദർശനത്തിനിടെ ഖാലിദ് രാജകുമാരനെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് റഷാദ് മുഹമ്മദ് അൽ അലിമി കൂടിക്കാഴ്ച നടത്തിയത്.
ഡോ. അൽ-അലിമിയെയും ലീഡർഷിപ്പ് കൗൺസിൽ അംഗങ്ങളെയും സൗദി അറേബ്യയുടെ ആശംസകൾ അറിയിക്കുന്നതായി ഖാലിദ് രാജകുമാരൻ പറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് കൂടിക്കാഴ്ചയെന്ന് ഖാലിദ് രാജകുമാരൻ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ ദേശീയമായും അന്തർദേശീയമായും അംഗീകരിച്ച റഫറൻസുകൾക്ക് അനുസൃതമായി യെമനിൽ സമഗ്രമായ ഒരു പരിഹാരത്തിലെത്താൻ വെടിനിർത്തലിലും രാഷ്ട്രീയ പ്രക്രിയയുടെ പുനരുജ്ജീവനത്തിലും സൗദി അറേബ്യ വഹിക്കുന്ന മഹത്തായ പങ്കിനെ ഡോ. റഷാദ് മുഹമ്മദ് അൽ അലിമി പ്രശംസിച്ചു.