ദമാമിലെ ഒരു ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ എൻജിൻ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ കാർ മോഷ്ടിച്ച സൗദി യുവാവിനെ റിയാദ് മേഖലയിൽ പൊലീസ് അറസ്റ്റ് ചെയ്തു.
കാർ ഉടമയുടെയും വർക്ക്ഷോപ്പിലെ തൊഴിലാളികളുടെയും കൺമുന്നിൽ വെച്ച് മോഷ്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത്. പിന്നാലെ കാറും കണ്ടെടുത്തു. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.
തൊഴിലാളികളിലൊരാൾ എഞ്ചിനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നത് കണ്ടപ്പോൾ കാർ ഉടമയും മറ്റൊരു പൗരനും നോക്കി. പെട്ടെന്ന് ഒരു കള്ളൻ കാറിനുള്ളിൽ കയറി, റിവേഴ്‌സ് ഓടിച്ചു, കണ്ണിമവെട്ടുന്ന നേരം കൊണ്ട് ഓടിപ്പോയി. കാർ ഉടമ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല, ബോണറ്റ് തുറന്നിരിക്കെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.