ഇന്ത്യയിലെ ആദ്യത്തെ സെമിഹൈ സ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ ‘നമോ ഭാരത്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ഓരോ സീറ്റിലും ഓവര്‍ഹെഡ് സ്‌റ്റോറേജ്, വൈഫൈ, ചാര്‍ജിംഗ് ഓപ്ഷനുകള്‍, ഭംഗിയുള്ള സീറ്റുകള്‍ എന്നിവ നമോ ഭാരതിന്റെ പ്രത്യേകതയാണ്.
സിസിടിവി ക്യാമറകള്‍, എമര്‍ജന്‍സി ഡോര്‍ തുറക്കാനുള്ള സംവിധാനം, ട്രെയിന്‍ ഓപ്പറേറ്ററുമായി ആശയവിനിമയം നടത്താനുള്ള ബട്ടണ്‍ എന്നിവ ഈ ട്രെയിനിന്റെ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
#WATCH | Sahibabad, Uttar Pradesh | Prime Minister Narendra Modi flags off the RapidX train connecting Sahibabad to Duhai depot, marking the launch of Regional Rapid Transit System (RRTS) in India. This is India’s first RapidX train which will be known as NaMo Bharat. pic.twitter.com/YaanYmocB8
— ANI (@ANI) October 20, 2023
ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴി 30,000 കോടിയിലധികം രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്. ഗാസിയാബാദ്, മുറാദ്‌നഗര്‍, മോദിനഗര്‍ എന്നീ നഗര കേന്ദ്രങ്ങളിലൂടെ മീററ്റിലേക്ക് ഒരു മണിക്കൂറിനുള്ളിലുള്ള യാത്രാ സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
“ഇത് രാജ്യത്തിനാകെ ഒരു ചരിത്ര നിമിഷമാണ്. ഇന്ന് ആർആർടിഎസ് ഇടനാഴിയുടെ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രെയിൻ സർവീസ് കൂടിയായ നമോ ഭാരത് ട്രെയിൻ രാജ്യത്തിന് സമർപ്പിക്കുന്നു. നാല് വർഷം മുമ്പ് ഡൽഹി-ഗാസിയാബാദ്-മീററ്റ് റീജിയണൽ കോറിഡോർ പദ്ധതിയുടെ തറക്കല്ലിടൽ നടത്തിയിരുന്നു. ഇന്ന് ഉത്തർപ്രദേശിലെ സാഹിയബാദ്, മുതൽ ദുഹായ് സ്റ്റേഷൻ വരെയുള്ള പാതയിൽ നമോ ഭാരതിന്റെ സർവീസ് ആരംഭിച്ചു. നേരത്തെ ഒരു കാര്യം പറഞ്ഞിരുന്നു, ഇന്നും അതുതന്നെ പറയുന്നു. ഞങ്ങൾ തറക്കല്ലിട്ടതിന്റെ ഉദ്ഘാടനം ഞങ്ങൾ തന്നെ നിർവഹിക്കും)” അദ്ദേഹം കൂട്ടിച്ചേർത്തു.
PM @narendramodi is on board the Regional Rapid Train Namo Bharat with co-passengers who are sharing their experiences, including on how this train service will have a positive impact. pic.twitter.com/pIsZ5vnXcM
— PMO India (@PMOIndia) October 20, 2023