വിമാനയാത്ര നിരക്ക് വർദ്ധന ചോദ്യം ചെയ്ത് നൽകിയ ഹർജി: സംസ്ഥാന സർക്കാരിനെയും കക്ഷി ചേർക്കും

Date:

Share post:

വിമാനയാത്ര നിരക്ക് വർദ്ധന ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനെയും കക്ഷി ചേർക്കും. കേരളത്തിലേക്കും തിരിച്ചുമുള്ളവരുടെ യാത്രാക്കൂലിക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഇടപെടാനാകുമോയെന്ന് ഹൈക്കോടതി പരിശോധിക്കും.

സംസ്ഥാന വ്യോമയാന വകുപ്പ് സെക്രട്ടറിയെയാണ് ഹർജിയിൽ കക്ഷി ചേർക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം.

അനിയന്ത്രിത യാത്രാനിരക്ക് വർദ്ധന യഥാർത്ഥ പ്രശ്‌നമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതുമൂലം സാധാരണക്കാർക്ക് യാത്ര ഒഴിവാക്കേണ്ടിവരുന്നുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയം, കേന്ദ്ര സിവിൽ ഏവിയേഷൻ അതോറിറ്റി തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഹർജി. പ്രവാസി വ്യവസായിയായ സെനുലാബ്ദിന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...