ഇനിമുതല്‍ രാജ്യാന്തര വിമാന യാത്രക്കാരുടെ വിവരങ്ങള്‍ വിമാന കമ്പനികള്‍ കസ്റ്റംസിന് കൈമാറേണ്ടിവരുമെന്ന് ഇന്ത്യ. കേന്ദ്ര പരോക്ഷ നികുതി വകുപ്പാണ് ഇതുസംബന്ധിച്ച നിര്‍ദേശം വിമാന കമ്പനികള്‍ക്ക് നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
കൈമാറേണ്ട വിവരങ്ങൾ
യാത്രക്കാരുടെ പേരുവിവരങ്ങൾ. യാത്ര ചെയ്യുന്ന തീയതി, യാത്രയോട് അനുബന്ധിച്ചുളള മറ്റ് വിവരങ്ങൾ, പണം ഇടപാടുകളുടെ വിവരങ്ങൾ, യാത്രാ വിവരങ്ങൾ,
ചെക്ക്-ഇന്‍-സ്റ്റാറ്റസ്, ബാഗേജ് വിവരങ്ങള്‍, ടിക്കറ്റ് അനുവദിച്ചു നല്‍കിയ ട്രാവല്‍ ഏജന്‍സിയുടേയോ ഏജന്റിന്റേയോ വിവരം, യാത്രാക്കാരുമായി ബന്ധപ്പെടാനുളള വിവരങ്ങൾ തുടങ്ങിയ വലിയൊരു പട്ടികയാണ് കൈമാറേണ്ടത്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പാണ് ഇത്തരം വിവരങ്ങൾ കൈമാറേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. വിമാന കമ്പനികൾ വീഴ്ച വരുത്തിയാല്‍ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു
കേന്ദ്ര വിശദീകരണം
ഇന്ത്യയിൽ നിന്നും വിദേശങ്ങളിലേക്ക് പോകുന്ന വിമാനങ്ങളി ലെ യാത്രക്കാരുടെ വിവരങ്ങളും വിദേശത്തുനിന്ന് ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാരുെട വിവരങ്ങളും നല്‍കേണ്ടതുണ്ട്. മുന്‍കൂട്ടി യാത്രാ വിവരങ്ങൾ അറിയുന്നതോടെ നിയമലംഘകര്‍ രാജ്യം വിടുന്നത് തടയുന്നതിനും, തീവ്രവാദ ബന്ധങ്ങൾ ഒഴിവാക്കുന്നതിനുമാണ് കഴിയുമെന്നാണ് വിശദീകരണം. സാമ്പത്തിക കുറ്റത്യങ്ങളും കളളപ്പണ ഇടപാടുകളും തടമായെന്നും വിലയിരുത്തുന്നു.
സ്വകാര്യത ചോരുമൊ ?
യാത്രാവിവരങ്ങൾ അഞ്ച് വര്‍ഷം കസ്റ്റംസ് സൂക്ഷിക്കും. അതേസമയം യാത്രക്കാരുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ ഉൾക്കൊളളിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സ്വകാര്യതയ്ക്കുമേലുളള കടന്നുകയറ്റമാണ് നീക്കത്തിന് പിന്നിലെന്നാണ് പ്രധാന ആരോപണം.