യുഎഇയുടെ ആകാശത്ത് ഇന്ന് ഭാഗികചന്ദ്രഗ്രഹണം ദൃശ്യമാകും. രാത്രി 10:22 നാണ് ഗ്രഹണം തുടങ്ങുക. ഗ്രഹണം വീക്ഷിക്കാൻ ദുബായിലും ഷാർജയിലും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ദുബായ് മുഷ്രിഫ് പാർക്കിൽ അൽതുറയ അസ്ട്രോണമി സെന്‍റർ,ഷാർജയിലെ മലീഹ ആർക്കിയോളജിക്കൽ സെന്റർ എന്നിവിടങ്ങളിലാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം നേരിട്ട് നോക്കുന്നതിൽ അപകട സാധ്യതയുള്ള സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമായി, നഗ്നനേത്രങ്ങൾ കൊണ്ട് ചന്ദ്രഗ്രഹണം കാണുന്നതിന് പ്രയാസവുമുണ്ടാവില്ല എന്ന് ദുബായ് അസ്ട്രോണമി വിഭാഗം അറിയിച്ചു. ഇന്ന് രാത്രി ആരംഭിക്കുന്ന ഭാഗിക ഗ്രഹണം ഞായറാഴ്ച പുലർച്ചെ 12.14 ഓടെ അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്നും ദുബായ് അസ്ട്രോണമി വിഭാഗം അറിയിച്ചിട്ടുണ്ട്.