2024ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 75–ാം റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായാണ് പുരസ്കാര പ്രഖ്യാപനം. മലയാളികളായ കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരനായ ഇ.പി.നാരായണൻ, കാസർകോട്ടെ നെൽകർഷകനായ സത്യനാരായണ ബലേരി എന്നിവർ ആണ് പത്മശ്രീ ലഭിച്ച മലയാളികൾ. ഇവർ ഉൾപ്പെടെ 34 പേർക്കാണ് പത്മശ്രീ ലഭിച്ചത്. മുതിർന്ന ബിജെപി നേതാവ് ഒ രാജാഗോപാലിന് പത്മഭൂഷണും ലഭിച്ചു.
അതേസമയം കഴിഞ്ഞ ദിവസം ഭാരത് രത്ന പ്രഖ്യാപിച്ചിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിനാണ് മരണാനന്തര ബഹുമതിയായി പുരസ്കാരം നൽകിയത്. ബിഹാറില്‍ മദ്യ നിരോധനത്തിനായും സംവരണത്തിനായും പോരാടിയ കര്‍പ്പൂരി താക്കൂര്‍, ബിഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രി കൂടിയാണ്. താക്കൂറിന്റെ നൂറാം ജന്മവാര്ഷികത്തിന് തൊട്ടുമുമ്പാണ് ഭാരത് രത്ന പ്രഖ്യാപനം.
പത്മശ്രീ ജേതാക്കൾ
പർബതി ബറുവ, ചാമി മുർമു, സംഗതങ്കിമ, ഗുർവിന്ദർ സിംഗ്, ജഗേശ്വർ യാദവ്, സത്യനാരായണ ബേളേരി, കെ ചെല്ലമ്മാൾ, ഹേംചന്ദ് മാഞ്ചി, യാനുങ് ജമോ ലെഗോ, സോമണ്ണ, സർബേശ്വരി ബസുമതരി, പ്രേമ ധനരാജ്, ശാന്തി ദേവി പാസ്വാനും ശിവൻ പാസ്വാനും( ചിത്രകാരന്മാർ) രത്തൻ കഹാ, അശോക് കുമാർ ബിശ്വാസ്, ഉദയ് വിശ്വനാഥ് ദേശ്പാണ്ഡെ, ബാലകൃഷ്ണൻ സദനം പുതിയ വീട്ടിൽ, ഉമാ മഹേശ്വരി ഡി, ഗോപിനാഥ് സ്വയിൻ, സ്മൃതി രേഖ ചക്മ, ഓംപ്രകാശ് ശർമ്മ, നാരായണൻ ഇ പി, ഭഗബത് പധാൻ, ബദ്രപ്പൻ എം, ലെപ്ച, മച്ചിഹാൻ സാസ, സനാതൻ രുദ്ര പാൽ, ഗദ്ദം സമ്മയ്യ, ജങ്കിലാൽ, ദാസരി കൊണ്ടപ്പ, ബാബു റാം യാദവ്.