സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ രംഗത്ത്. ഇ.പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് ആരോപണം. വ്യാഴാഴ്ച നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഗുരുതര ആരോപണവുമായി പി. ജയരാജന്‍ രംഗത്തെത്തിയത്.
കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇ.പി ജയരാജന്‍ അധനികൃതമായി പണം സമ്പാദിച്ചെന്നാണ് പി. ആരോപണം. ഇ.പി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടര്‍മാരായ കമ്പനിയാണ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍ എന്നും ആരോപണമുണ്ട്. അനധികൃതമായി മുപ്പത് കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചാണ് റിസോര്‍ട്ടും ആയുര്‍വേദിക്ക് വില്ലേജും നിര്‍മ്മിച്ചതെന്നും അരോപണം ഉയരുന്നു.
അതേസമയം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമടക്കം പ്രധാനനേതാക്കള്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി. ജയരാജന്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ആധികാരികമായാണ് പരാതി ഉന്നയിക്കുന്നതെന്ന് പി. ജയരാജന്‍ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം വേണമെന്നും നടപടിയുണ്ടാകണമെന്നും പി. ജയരാജന്‍ ആവശ്യപ്പെട്ടു. പിജയരാജന്‍ ഉറച്ചുനിന്നതോടെ പരാതി എഴുതിനല്‍കാന്‍ സിപിെഎഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍മാസ്റ്റര്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകൾ.