ദുബായ് മെട്രോ റെഡ്ലൈനിലെ മൂന്ന് സ്റ്റേഷനുകളിലെ സർവീസുകൾ പ്രഖ്യാപിച്ചതിലും നേരത്തെ പുനരാരംഭിക്കും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ഇത് അനുസരിച്ച് മെട്രോ റെഡ്ലൈനിലെ ഓൺപാസീവ്, ഇക്വിറ്റി, മഷെഖ് സ്റ്റേഷനുകൾ നാളെ മുതൽ വീണ്ടും തുറന്ന് പ്രവർത്തിക്കും. ഏപ്രിൽ 16 ന് ഉണ്ടായ കനത്ത മഴയെത്തുടർന്നായിരുന്നു ഈ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരുന്നത്. അറ്റകുറ്റപ്പണികൾ നടത്തിയതിന് ശേഷം അടുത്ത ആഴ്ച്ച തുറക്കുമെന്നായിരുന്നു അതോറിറ്റി നേരത്തെ അറിയിച്ചിരുന്നത്.
ഇന്ന് സ്റ്റേഷനുകളുടെ പൂർണ്ണമായ പ്രവർത്തന സന്നദ്ധത ഉറപ്പുവരുത്തിയിട്ടുണ്ട്. എല്ലാ സുരക്ഷാ ആവശ്യകതകളും നിറവേറ്റുന്നതിനും ആവശ്യമായ എല്ലാ അറ്റകുറ്റപ്പണികളും പരിശോധനകളും പൂർത്തിയാക്കുകയും ചെയ്തു.