ഉത്തർപ്രദേശിലെ മൊറാദാബാദിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. സംഭാൽ സ്വദേശിയായ അനുജ് ചൗധരി (34) ആണ് മരിച്ചത്. സ്വന്തം വസതിക്ക് പുറത്തുവച്ചാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ചൗധരിയെ ഉടൻ തന്നെ മൊറാദാബാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
മൊറാദാബാദിലെ പാർശ്വനാഥ് ഹൗസിങ് സൊസൈറ്റിയിലെ വസതിക്ക് പുറത്തുവച്ചാണ് വെടിയേറ്റത്. മറ്റൊരാൾക്കൊപ്പം നടക്കുകയായിരുന്ന അനുജ് ചൗധരിക്കുനേരെ ബൈക്കിലെത്തിയ മൂന്നു പേർ പലതവണ വെടിയുതിർക്കുകയായിരുന്നു. ചൗധരിക്കൊപ്പം ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ സഹോദരനാണെന്നും റിപ്പോർട്ടുകളുണ്ട്.
രാഷ്ട്രീയ എതിരാളികളാണ് കൊലപാതകത്തിനു പിന്നിലെന്ന് ചൗധരിയുടെ കുടുംബം ആരോപിച്ചു. കൊലപാതകത്തിൽ പങ്കുള്ള അമിത് ചൗധരി, അനികേത് എന്നിവരുടെ പേര് കുടുംബം വെളിപ്പെടുത്തിയാതായി പൊലീസ് അറിയിച്ചു. സംഭാൽ ജില്ലയിലെ എൻചോറ കാംബോ സ്വദേശിയാണ് അനൂജ് ചൗധരി. ബിജെപി കിസാൻ മോർച്ചയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അനുജ് ചൗധരി, പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമായിരുന്നു.
#CCTVCamera footage of sensational murder of @BJP4UP functionary Anuj Chaudhary in #UP's #Moradabad. He was shot dead while he was on evening walk with his brother. @Uppolice have registered an FIR against three men.#UPPolice #YogiKaNayaUP pic.twitter.com/g8YFddawTu
— Sumedha Sharma (@sumedhasharma86) August 10, 2023