വില്യം രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി ഒമാന്റെ കായിക, യുവജന മന്ത്രി സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ്. ഒമാൻ ന്യൂസ് ഏജൻസിയുടെ വാർത്താ കുറിപ്പിലാണ് ഇരുവരും തമ്മിലുള്ള കൂടികാഴ്ചയുടെ വിവരം പങ്കുവെച്ചത്.
യുകെയിലെ ബെർക്ക്ഷെയറിലെ വിൻഡ്സർ കാസിലിൽ വില്യം രാജകുമാരൻ അദ്ദേഹത്തെ സ്വീകരിച്ചു.
രണ്ട് സൗഹൃദ രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ മേഖലകളിൽ അവ വികസിപ്പിക്കുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയിൽ ഇരുവരും അവലോകനം ചെയ്തു.