ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീക് അധികാരത്തില്‍ ഏറിയിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു. 2020 ജനുവരി 11നാണ് സുല്‍ത്താന്‍ ഒമാന്റെ അധികാരം ഏറ്റെടുത്തത്. തുടര്‍ന്ന് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ സുല്‍ത്താനേറ്റിന്റെ അന്തസ് മെച്ചപ്പെടുത്തുന്നതിനും രാജ്യത്തെ വികസനനയങ്ങൾക്കും മുന്‍തൂക്കം നല്‍കിയുളള ഭരണാമാണ് കാഴ്ചവെച്ചത്. വിഷന്‍ 2040 പ്രഖ്യാപിച്ചുകൊണ്ട് രാജ്യതാത്പര്യം സംരക്ഷിച്ചുളള ഭരണം മുന്നോട്പോവുകയാണ്.
വിഷന്‍ 2040 ആസൂത്രണ പദ്ധതികളും അര നൂറ്റാണ്ടുകൊണ്ട് ഒമാന്‍ നേടിയ നേട്ടങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതിന് സുല്‍ത്താന്‍ നടത്തുന്ന ഇടപെടലുകൾ ഭരണനൈപുണ്യം വ്യക്തമാക്കുന്നതാണ്. സ്വദേശികളോടൊപ്പം വിദേശികളെയും പരിഗണിച്ചാണ് രാജ്യ് വികസനം വിഭാവനം ചെയ്യുന്നത്. എണ്ണയിതര മേഖലകളില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാണ്.
അതേസമയം 2022ല്‍ ഒമാന്‍റെ ആഭ്യന്തര ഉത്പാദനം 44.9 ശതകോടിയായി ഉര്‍ന്നത് ബജറ്റ് മിച്ചം രേഖപ്പെടുത്തിയതും ചുരങ്ങിയ കാലത്തെ ഭരണമികവായി എടുത്തുകാട്ടാവുന്നതാണ്. മുന്‍ വര്‍ഷത്തേക്കാൾ 32.4 ശതമാനം വളര്‍ച്ചണ് രേഖപ്പെടുത്തിയത്. മാത്രമല്ല ഭവന വയ്പകള്‍, ഇലക്ട്രിസിറ്റി, ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവക്ക് സബ്‌സിഡി ഏര്‍പ്പെടുത്തിയതും പ്രത്യേകതയാണ്. ഇതിനിടെ റിയാദാ കാര്‍ഡുടമകളുടെ ബാങ്ക് വാഴ്പ എഴുതി തള്ളിയതും ശ്രദ്ധേയമായി. രാജ്യത്തെ സാമ്പത്തിക തൊഴില്‍ പ്രശ്‌നനളില്‍ സ്ഥാായിയായ പരിഹാരരം ലക്ഷ്യമിട്ടുളള പ്രവര്‍ത്തനങ്ങളും മുന്നോട്ട് പോവുകയാണ്.
സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ സ്ഥാനാരോഹണ വാര്‍ഷികത്തോട് അനുബന്ധിച്ച് 121 തടവുകാര്‍ക്ക് മോചനം നല്‍കി ഉത്തരവും പുറത്തുവന്നു. 57 വിദേശികൾക്കും മോചനം ലഭ്യമായിട്ടുണ്ട്. ഭരണത്തിന്‍റെ നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് ആശംസ അറിയിച്ച് വിവിധ രാഷ്ട്രനേതാക്കളും രംഗത്തെത്തി.