ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഒമാനിൽ 154 തടവുകാരെ മോചിപ്പിക്കും. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ആണ് തടവുകാർക്ക് മാപ്പ് നൽകാൻ ഉത്തരവിട്ടത്.
വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിഞ്ഞിരുന്ന വിദേശികൾ ഉൾപ്പെടെയുള്ളവർക്കാണ് സുൽത്താൻ മാപ്പ് നൽകിയതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിശുദ്ധ മാസത്തിൽ തടവുകാരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും കുടുംബങ്ങളെ പരിഗണിച്ചാണ് സുൽത്താൻ മാപ്പ് നൽകിയതെന്നും അധികൃതർ വ്യക്തമാക്കി.