ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ ഉണ്ടായ വാഹനാപകടത്തിൽ മലയാളിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം.പാലക്കാട് സ്വദേശി സുനിലാണ് അപകടത്തിൽ മരിച്ച മലയാളി. മറ്റ് രണ്ടു പേര്‍ സ്വദേശികളാണ്. വാഹനങ്ങള്‍ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 15 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ട്രക്ക് ഉള്‍പ്പെടെ 11 വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റവരെ ഉടൻതന്നെ സുഹാര്‍ ആശുപത്രിയിലേക്ക് മാറ്റി. ട്രക്ക് ഡ്രൈവര്‍ എതിര്‍ ദിശയില്‍ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായത്. സുനിലും കുടുംബവും സഞ്ചരിച്ച വാഹനവും ഈ കൂട്ടയിടിയില്‍ പെടുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.