വിസ നിയമങ്ങളിൽ മാറ്റം വരുത്തി ഒമാൻ. ടൂറിസ്റ്റ്, വിസിറ്റിംഗ് വിസകളിൽ ഒമാനിൽ എത്തുന്നവർക്ക് തൊഴിൽ വിസയിലേക്ക് മാറാൻ സാധിക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
നേരത്തെ വിസിറ്റിംഗ് വിസയിൽ ഒമാനിലെത്തുന്നവർക്ക് 50 റിയാൽ നൽകിയാൽ വിസ മാറാൻ സാധിച്ചിരുന്നു. വിസ മാറാൻ ആഗ്രഹിക്കുന്നവർക്ക് രാജ്യത്ത് നിന്ന് പുറത്തുപോയി പുതുക്കേണ്ടി വരുമെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.
വിസാ നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ വന്നതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബംഗ്ലാദേശ് പൗരൻമാർക്ക് പുതിയ വിസ അനുവദിക്കുന്നതും താത്കാലികമായി നിർത്തിവച്ചതായി ഒമാൻ അറിയിച്ചു.