ഒമാനും റഷ്യയും ഇരട്ടി നികുതി ഒഴിവാക്കാൻ ഒരുങ്ങുന്നു 

Date:

Share post:

ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​നുള്ള കരാറിൽ ഒ​മാ​നും റ​ഷ്യ​യും ഒ​പ്പു​വെ​ച്ചു. നി​കു​തി​വെ​ട്ടി​പ്പ് ത​ട​യു​ന്ന​തി​നും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചയായി. ഒ​മാ​ൻ ടാ​ക്‌​സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ സൗ​ദ് നാ​സി​ർ അ​ൽ ഷു​ക്കൈ​ലി​യും റ​ഷ്യ​ൻ ഡെ​പ്യൂ​ട്ടി ധ​ന​മ​ന്ത്രി അ​ല​ക്‌​സി സ​സ​നോ​വും ആ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

അതേസമയം പുതിയ കരാർ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം വ്യാ​പാ​ര​ത്തി​ന്‍റെ അ​ള​വി​ൽ 46 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​ ഉണ്ടായിട്ടുണ്ടെന്ന് ഡെ​പ്യൂ​ട്ടി ധ​ന​മ​ന്ത്രി അ​ല​ക്സി സ​സ​നോ​വ് പ​റ​ഞ്ഞു. കൂടാതെ വ്യാ​പാ​ര വി​റ്റു​വ​ര​വ് കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ക്കു​ക​യും സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം നി​ക്ഷേ​പ​വും വ്യാ​പാ​ര വി​നി​മ​യ​വും വി​പു​ലീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സു​ൽ​ത്താ​നേ​റ്റ് ചി​ല സ​ഹോ​ദ​ര-​സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​മാ​യി 38ല​ധി​കം നി​കു​തി ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...