വിദേശരാജ്യത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റുകള്‍, വിസ തട്ടിപ്പുകള്‍ എന്നിവ തടയാന്‍ ഓപ്പറേഷന്‍ ശുഭയാത്ര പദ്ധതി. കേരള സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നോര്‍ക്ക റൂട്സ് ആണ് പദ്ധതി നടപ്പാക്കുന്നത്. വിസ തട്ടിപ്പുകൾ, അനധികൃത റിക്രൂട്ട്മെന്‍റുകൾ എന്നിവ സംബന്ധിച്ച് 24 മണിക്കൂറും പരാതിപ്പെടാനുളള സൗകര്യമാണ് ഒരുങ്ങുന്നത്.
പ്രവാസി മലയാളികള്‍ക്ക് പരാതികള്‍ നേരിട്ടറിയിക്കാം.
വിദേശ രാജ്യങ്ങളിലെ റിക്രൂട്ട്മെന്റുകളുമായി ബന്ധപ്പെട്ട് നിരവധി പാരതികൾ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേരള മുഖ്യമന്തി നോര്‍ക്ക റൂട്ട്സ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ്, കേരളാ പൊലീസ് എന്നിവരുടെ സംയുക്ത യോഗം വിളിച്ചിരുന്നു. തുടര്‍ന്നാണ് ഓപ്പറേഷൻ ശുഭയാത്ര എന്ന പദ്ധതി ആരംഭിക്കാന്‍ ധാരണയായത്.
സോഷ്യല്‍ മീഡിയ വഴിയുള്ള റിക്രൂട്ട്മെന്‍റ് തട്ടിപ്പുകൾ തടയാന്‍ പൊലീസ് സൈബര്‍ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടും. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്ന ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റുകളും പദ്ധതിയുടെ ഭാഗമാകും.
[email protected], [email protected] എന്നീ ഇ- മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലും പ്രവാസികള്‍ക്ക് പരാതികള്‍ നല്‍കാമെന്നും അധകൃതര്‍ വ്യക്തമാക്കി.