ദുബായ് മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ ഇനി മുതൽ നോൽ കാർഡിനുള്ള ഏറ്റവും കുറഞ്ഞ ടോപ്പ് അപ്പ് നിരക്ക് 50 ദിർഹമാക്കി ഉയർത്തി. 20 ദിർഹത്തിൽ നിന്നാണ് 50 ദിർഹമായി ഉയർന്നത്. നിരക്ക് മാറ്റം ഓഗസ്റ്റ് 17 മുതൽ നിലവിൽ വരുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
അതേസമയം ഓൺലൈനായി കാർഡുകൾ ടോപ്പ് അപ്പ് ചെയ്യുന്ന യാത്രക്കാർക്ക് ഇത് ബാധകമല്ല. എന്നാൽ മെട്രോ ട്രാൻസിറ്റ് നെറ്റ്‌വർക്കിൽ ഒരുവട്ടം യാത്ര ചെയ്യുന്നതിന് 15 ദിർഹം ബാലൻസ് കുറഞ്ഞത് ഉണ്ടാവണമെന്നും ആർടിഎ വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ആർടിഎ പുതിയ തീരുമാനം അറിയിച്ചത്.
ദുബായ് മെട്രോ, ബസുകൾ, ട്രാമുകൾ, വാട്ടർ ബസുകൾ ടാക്സി, പാർക്കിംഗ് ഫീസ്, ദുബായ് പബ്ലിക് പാർക്കുകളിലേക്കുള്ള പ്രവേശനം, ഇത്തിഹാദ് മ്യൂസിയം, നഗരത്തിന് ചുറ്റുമുള്ള 2,000-ലധികം ഷോപ്പുകൾ, റെസ്റ്റോറൻ്റുകൾ, സ്റ്റോറുകൾ എന്നിവിടങ്ങളിൽ നോൽ കാർഡ് ഉപയോഗിക്കാനാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc