ഒമാനികൾക്ക് മുൻകൂർ അനുമതിയില്ലാതെ വിദേശികളെ വിവാഹം കഴിക്കുന്നതിന് അനുവാദം നൽകി ഉത്തരവ്.നിയമത്തിൽ മാറ്റം വരുത്തി സുൽത്താൻ ഹൈതം ബിൻ താരികാണ് ഉത്തരവ് പ്രഖ്യാപിച്ചത്. നിലവിലെ നിയമത്തിൽ ഭേതഗതി വരുത്തിയാണ് ഇളവുകൾ അനുവദിച്ചത്.
വിദേശികളുമായുള്ള ഒമാനികളുടെ വിവാഹം നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകൾ പുറപ്പെടുവിക്കുന്നതിനും ഒമാനി പൗരത്വത്തെ നിയന്ത്രിക്കുന്ന നിയമനിർമ്മാണത്തിൽ ഭേദഗതികൾ വരുത്തുന്നതിനും അധികാരം നൽകുന്ന മുൻ നിയമം റദ്ദാക്കുന്നത് സംബന്ധിച്ച ഏഴ് ആർട്ടിക്കിളുകളാണ് രാജകീയ ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇസ്ലാമിക ശരീഅത്തിൻ്റേയോ പൊതു ക്രമത്തിൻ്റേയോ വ്യവസ്ഥകളെയോ നിയമങ്ങളിലോ രാജകീയ ഉത്തരവുകളിലോ ബാധകമായ വ്യവസ്ഥകളിലോ ഉദ്ധരിച്ചിട്ടുള്ള ഏതെങ്കിലും വ്യവസ്ഥകളെയോ ഒരു വിദേശിയെ വിവാഹം കഴിക്കാതിരിക്കുന്നതിന് മുൻവിധികളാക്കാൻ പാടില്ലെന്നാണ് പ്രധാന നിർദ്ദേശം.
എന്നാൽ വിദേശികളുമായുള്ള ഒമാനികളുടെ വിവാഹം തെളിയിക്കുന്ന രേഖകൾ രാജകീയ ഉത്തരവുകളുടെയും വ്യവസ്ഥകൾക്കനുസൃതമായും രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. വിദേശരേഖകളാണെങ്കിൽ ഒമാനി വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് സാധുത അനുവദിക്കാമെന്നും ഉത്തരവിൽ പറയുന്നു.