കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി. മെയ് ഏഴിനായിരുന്നു മുഖ്യമന്ത്രി യുഎഇയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്.
യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം അനുസരിച്ച് നാല് ദിവസത്തെ സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്. വാര്‍ഷിക നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു യുഎഇ യാത്ര.
മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി രാജീവും പിഎ മുഹമ്മദ് റിയാസും യുഎഇ സന്ദര്‍ശനത്തിനുണ്ടായിരുന്നു.