പുതുവത്സരാഘോഷം; അബുദാബി, ദുബായ്, റാസ് അൽ ഖൈമ എന്നിവിടങ്ങളിലെ കരിമരുന്ന് പ്രദർശനങ്ങൾ എവിടെയൊക്കെ എന്നറിയാം

Date:

Share post:

പുതിയ പ്രതീക്ഷകളുമായി പുതുവർഷം പിറക്കാൻ ഇനി ദിവസങ്ങൾ മാത്രം. ആഘോഷങ്ങളുടെ ഭാഗമായി അബുദാബി, ദുബായ്, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ ഒന്നിലധികം കരിമരുന്ന് പ്രദർശനങ്ങളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. കരിമരുന്ന് പ്രദർശനങ്ങൾ നടക്കുന്നത് എവിടെയൊക്കെ എന്നറിയാം

* അബുദാബിയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നടക്കുന്ന കരിമരുന്ന് പ്രദർശനം 60 മിനിറ്റ് നീണ്ടുനിൽക്കും

* യാസ് ബേയിൽ ഡിസംബർ 31 ന് രാത്രി ഒൻപത് മണിക്ക് കരിമരുന്ന് പ്രദർശനം ആരംഭിക്കും. ഇത് 2024 ജനുവരി 1 പുലർച്ചെ 12 വരെ തുടരും.

* ഗ്രാൻഡ് ഹയാത്തിലെ കരിമരുന്ന് പ്രദർശനം 2024 ജനുവരി ഒന്ന് പുലർച്ചെ ഒരു മണി വരെ നീണ്ടുനിൽക്കും

* യാസ് ലിങ്ക്സിൽ 2023 ഡിസംബർ 31-ന് രാത്രി ഒൻപത് മണിക്ക് കരിമരുന്ന് പ്രദർശനം ആരംഭിക്കും

* അൽ മര്യ ഐലൻഡ് പ്രൊമനൈഡിൽ ഡിസംബർ 31 അർദ്ധരാത്രിയിൽ കരിമരുന്ന് പ്രദർശനം നടക്കും

* ഹുദൈരിയത്ത് ദ്വീപിൽ ഡിസംബർ 31 ന് വർണ്ണാഭമായ കരിമരുന്ന് പ്രദർശനം ഉണ്ടാവും.

* ദുബായിലെ ബുർജ് ഖലിഫയിൽ ഡിസംബർ 31 അർദ്ധരാത്രിയിലായിരിക്കും കരിമരുന്നു പ്രദർശനം നടക്കുക

* ബുർജ് അൽ അറബിലും, പാം ജുമൈറയിലും കരിമരുന്ന് പ്രദർശനം ഉണ്ടാവും

*ഹത്ത ഫെസ്റ്റിവലിൽ 2023 ഡിസംബർ 31 വരെ എല്ലാ ദിവസവും രാത്രി എട്ട് മണിക്ക് കരിമരുന്ന് പ്രയോഗം നടക്കും

* അൽ സീഫിൽ എല്ലാ ദിവസവും പടക്കം പൊട്ടിക്കാറുണ്ട്. ഷോകൾ രാത്രി ഒൻപത് മണിക്കാണ് നടക്കുന്നത്. എന്നാൽ പുതുവത്സര രാവിൽ അവസാന ഷോ രാത്രി 11.59 നാണ് നടക്കുക

* ബ്ലൂവാട്ടേഴ്സ് ദ്വീപിൽ വൈകുന്നേരം ഏഴ് മണി മുതൽ തത്സമയ വിനോദങ്ങളും 12 മണിക്ക് രാത്രി കരിമരുന്ന് പ്രദർശനവും ഉണ്ടാവും

* ദ ബീച്ചിൽ പുതുവത്സര രാവിൽ രാത്രി 11.59 ന് ജെബിആറിലെ ബീച്ചിൽ വർണ്ണാഭമായ കരിമരുന്ന് പ്രയോഗം നടക്കും.

* ഗ്ലോബൽ വില്ലേജിൽ രാത്രി എട്ട് മണി മുതൽ പുലർച്ചെ ഒരു മണി വരെ ഓരോ മണിക്കൂറിലും വ്യത്യസ്തമായ പുതുവത്സര ആഘോഷങ്ങൾ ആസ്വദിക്കുന്നതോടൊപ്പം വെടിക്കെട്ടും ആസ്വദിക്കാൻ സാധിക്കും

* റാസൽഖൈമയിൽ അൽ മർജാൻ ദ്വീപിനും അൽ ഹംറ വില്ലേജിനുമിടയിലെ 4.5 കിലോമീറ്റർ കടൽത്തീരത്ത് വ്യാപിച്ചുകിടക്കുന്ന കരിമരുന്ന് പ്രദർശനം പുതിയ റെക്കോർഡുകൾ ഭേദിക്കാനാണ് ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...