വനിതാ ട്വന്റി20 ലോകകപ്പിന് വേദിയാകാൻ യുഎഇ; ഒക്ടോബർ മൂന്നിന് മത്സരം ആരംഭിക്കുമെന്ന് ഐസിസി

Date:

Share post:

ഈ വർഷത്തെ വനിതാ ട്വൻ്റി20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇ വേദിയാകും. ബം​ഗ്ലാദേശിൽ ​നടത്താനിരുന്ന ടൂർണമെന്റ് ആഭ്യന്തര സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് യുഎഇയിലേയ്ക്ക് മാറ്റാൻ ഐസിസി തീരുമാനിച്ചത്.

ദുബായിലും ഷാർജയിലുമായി ഒക്ടോബർ 3 മുതൽ 20 വരെയാണ് മത്സരങ്ങൾ നടക്കുക. അതേസമയം, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തന്നെയാണ് മത്സരത്തിന്റെ സംഘാടകർ.

ബം​ഗ്ലാദേശിലെ സംഘർഷങ്ങളേത്തുടർന്ന് ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾ ആശങ്ക അറിയിച്ചതോടെയാണ് ടൂർണമെന്റ് ഐസിസി ആസ്ഥാനം നിലനിൽക്കുന്ന യുഎഇയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. യുഎഇയിൽ വെച്ച് 2021ലും ട്വൻ്റി20 ലോകകപ്പ് സംഘടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നടൻ ഡൽഹി ​ഗണേഷ് അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ​ഗണേഷ് (80) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ്...

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ്; റെഡ് അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞിനേത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതൽ 9.30 വരെയാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്....

സൈക്കിൾ സവാരിക്കാർക്കായുള്ള ദുബായ് റൈഡ് നാളെ

മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാ​ഗമായി നടത്തുന്ന ദുബായ് റൈഡ് -സൈക്ലിങ് ഇവൻ്റ് നവംബർ 10 ഞായറാഴ്ച നടക്കും. റൈഡിൻ്റെ ഭാ​ഗമായി എമിറേറ്റിലെ...

ഗര്‍ഭിണി ഓടയിലേക്ക് വീണു; സംഭവം ആലപ്പുഴ നഗരത്തിൽ

ആലപ്പുഴ നഗരത്തിൽ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണി വീണു. ഭർത്താവിനൊപ്പം എത്തയ യുവതി ഇന്ദിരാ ജംഗ്ഷന് സമീപം ഓട മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കഷ്ടിച്ചാണ് ഇവര്‍...