ഭാരതീയ ചികിത്സാ വകുപ്പില്‍ പുതിയ116 തസ്തികകള്‍, പ്രഖ്യാപനവുമായി ആരോഗ്യ മന്ത്രി 

Date:

Share post:

ഭാരതീയ ചികിത്സാ വകുപ്പില്‍ പുതിയ 116 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിറക്കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നഴ്‌സ് ഗ്രേഡ്-II, മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് ഗ്രേഡ്-II, ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളാണ് പുതിയതായി സൃഷ്ടിച്ചിരിക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ലക്ഷ്യമിട്ടാണിത്. കൂടാതെ ജനങ്ങള്‍ക്ക്‌ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങള്‍ ഗുണമേന്മയോടുകൂടി സാധ്യമാക്കാനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.

41 മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ), രണ്ട് മെഡിക്കല്‍ ഓഫീസര്‍ (നാച്യുര്‍ക്യുര്‍) 10 നഴ്‌സ് ഗ്രേഡ്-II, 10 ഫാര്‍മസിസ്റ്റ് ഗ്രേഡ്-II, അഞ്ച് മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം), എട്ട് മെഡിക്കല്‍ ഓഫീസര്‍ (പഞ്ചകര്‍മ്മ), 40 ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നിങ്ങനെയാണ് പുതിയ തസ്തികകള്‍. ഭാരതീയ ചികിത്സാ വകുപ്പില്‍ അടുത്ത കാലത്ത് ഇതാദ്യമായാണ് ഇത്രയേറെ തസ്തികകള്‍ ഒരുമിച്ച് സൃഷ്ടിക്കുന്നത്.

ആയുഷ് മേഖലയുടെ വികസനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് 430 ആയുഷ് സ്ഥാപനങ്ങളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി മാറ്റിയിട്ടുണ്ട്. കൂടാതെ ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കാനായി 1000 യോഗ ക്ലബ്ബുകള്‍ സംസ്ഥാനത്തെ കോര്‍പറേഷന്‍, ഗ്രാമ പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 590 വനിത യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ വെല്‍നസ് കേന്ദ്രങ്ങളാക്കി ഉയര്‍ത്തി മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിനുള്ള നടപടികളും ആരോഗ്യ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ആയുര്‍വേദ രംഗത്തെ ഗവേഷണത്തിനായി അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സാക്ഷാത്ക്കരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....