പുണ്യ റമദാൻ മാസം പിറന്നു. പെരുന്നാളിന് മുന്നോടിയായി ബാങ്കുകള്‍ക്ക് പുതിയ നോട്ടുകള്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ്. ‘ഈദിയ്യ’ യുടെ ഭാഗമായി രാജ്യത്ത് പുതിയ കറൻസികളുടെ ആവശ്യം വർധിക്കുന്നത് പരിഗണിച്ചാണ് പുതിയ നോട്ടുകള്‍ ബാങ്കുകള്‍ക്ക് കൈമാറുന്നത്.
എ.ടി.എമ്മുകളിലും ബാങ്കുകളുടെ ബ്രാഞ്ചുകളിലും ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് വിവിധ മൂല്യങ്ങളിലുള്ള നോട്ടുകള്‍ ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവർ കുട്ടികൾക്ക് വാത്സല്യപൂർവം നൽകുന്ന പെരുന്നാൾ സമ്മാനമാണ് ‘ഈദിയ്യ’.