ദുബായിൽ ആദ്യമായി ഫ്ലോട്ടിംഗ് കാൽനട പാലം നിർമ്മിക്കുന്നു. അൽ മംസാർ ബീച്ചിൽ 200 മീറ്റർ നീളത്തിലാണ് കാൽനട പാലം നിർമ്മിക്കുക. അൽ മംസാർ ബീച്ചിൻ്റെ ഇരുവശങ്ങളെയും ബന്ധിപ്പിക്കുന്ന വിധത്തിലാണ് ഫ്ലോട്ടിംഗ് പാലം നിർമ്മിക്കുകയെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
ദുബായിലെ നഗരാസൂത്രണ സമിതിയാണ് ബീച്ചുകളുടെ വികസനത്തിനായുള്ള പദ്ധതിയുടെ കരാർ നൽകിയത്. 18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ.