ഉദ്ഘാടനത്തിന് മുമ്പ് ആഗോള പ്രതിഭകളെ നിയമിക്കാനൊരുങ്ങി സൌദി നിയോം നഗര പദ്ദതി. സൌദി വിഷൻ 2030ൻ്റെ ഭാഗമായി നിർമ്മാണം പുരോഗമിക്കുന്ന അഞ്ച് ബില്യൺ ഡോളറിൻ്റെ മെഗാ പദ്ധതിയുടെ ഭാഗമായാണ് നിയമനങ്ങൾ. ഭാവിയിലും നൂതനവുമായ അന്തരീക്ഷത്തിൽ വിവിധ മേഖലകളിലും വ്യവസായങ്ങളിലും നിയോം വലിയ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് മെഗാപ്രോജക്‌റ്റിൻ്റെ എക്‌സിക്യൂട്ടീവ് എച്ച്ആർ ഡയറക്ടർ അമിൻ ഭുകാരി പറഞ്ഞു.
ഭക്ഷണം, സംഭരണം, സ്ട്രാറ്റജി ഓഫീസ്, പാലിക്കൽ, ബാങ്കിംഗ്, ബാസാങ്കേതിക വിദ്യയും ശാസ്ത്രവും, പ്രകൃതി സംരക്ഷണം എന്നിങ്ങനെ വിവിധ മേഖലകളിലേക്കാണ് ലോകമെമ്പാടുമുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. യോഗ്യതാ മാനദണ്ഡമനുസരിച്ചായിക്കും നിയമനം. ഇതിനായി ഗൈഡ് ലൈനും പുറത്തിറക്കി.
എല്ലാ ഉദ്യോഗാർത്ഥികൾക്കും കുറഞ്ഞത് ബാച്ചിലേഴ്സ് ബിരുദവും ആശയവിനിമയ കഴിവുകളും ഉണ്ടായിരിക്കണം. ചില തസ്തികകളിലേക്ക് ബിരുദാനന്തര ബിരുദം ആവശ്യമാണ്. മുൻ തൊഴിൽ പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണനയുണ്ട്. എങ്കിലും പുതിയ ബിരുദധാരികൾക്ക് ഗ്രാജ്വേറ്റ്സ് ഓപ്പർച്യുണിറ്റീസ് ഇൻ വർക്ക് പ്രോഗ്രാമിലൂടെ അപേക്ഷിക്കാനാകും. ഇത്തരക്കാർക്കും മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.സ്വദേശി പൌരൻമാർക്കായും ജോലികൾ നിശ്ചയിച്ചുകഴിഞ്ഞു.
നിലവിൽ 409-ലധികം ഓപ്പൺ ജോലികളും അതിൻ്റെ വിവിധ ഉപമേഖലകളിലും അവസരങ്ങളുണ്ടെന്നാണ് അറിയിപ്പ്. ഡയറക്ടർമാർ, മാനേജർമാർ, സ്പെഷ്യലിസ്റ്റുകൾ, അസിസ്റ്റന്റുമാർ എന്നിങ്ങനെ വിവിധ റോളുകളും ഉൾപ്പെടുന്നു. മത്സരാധിഷ്ഠിത ശമ്പളം, പ്രകടന ബോണസ്, എന്നിവയ്ക്ക് പുറമെ മെഡിക്കൽ,സ്കൂൾ അലവൻസ്, പ്രൊഫഷണൽ വികസനം, വാർഷിക, പ്രതിമാസ ടിക്കറ്റുകൾതാമസം, വിനോദം, ഭക്ഷണം എന്നിങ്ങനെയുള്ള കമ്മ്യൂണിറ്റി ആനുകൂല്യങ്ങൾ ഉൾപ്പടെയാണ് പ്രതിഫലം നൽകുക.
ഉദ്യോഗാർത്ഥികൾക്ക് വെബ്‌സൈറ്റിൻ്റെ ഔദ്യോഗിക കരിയർ പേജ് ( careers.neom.com) വഴി അപേക്ഷിക്കാനാകും. കവർ ലെറ്ററും ആവശ്യമായ എല്ലാ അധിക രേഖകളും സഹിതമാണ് ബയോഡാറ്റ സമർപ്പിക്കേണ്ടതെന്നും അധികൃതർ അറിയിച്ചു.