പാഠപുസ്‌തകത്തിൽ ബാബറി മസ്‌ജിദ് തകർത്തതിന്റെ ചരിത്രം ഒഴിവാക്കി NCERT. രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി. NCERT പന്ത്രണ്ടാം ക്ലാസിലെ രാഷ്ട്രതന്ത്ര പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിലാണ് ഈ മാറ്റം. ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
NCERT നിയോഗിച്ച പാഠ്യ പുസ്‌തക പരിഷ്കരണ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് പുതിയ നിർദേശം. വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ കാര്യങ്ങൾ ഒഴിവാക്കണം എന്നതായിരുന്നു സമിതിയുടെ നിർദേശം. നേരത്തെയും ഇത്തരത്തിലുള്ള വിവാദ തീരുമാനം NCERTയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
കലാപങ്ങൾ ഒഴിവാക്കുക. അതിന് പകരം രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടെയുള്ള ഈ അടുത്ത കാലങ്ങളിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ആയിരിക്കും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുക. പുതിയ പുസ്തകം ഈ അധ്യയന വർഷം മുതൽ നൽകി തുടങ്ങും. 30,000 സ്കൂളുകളിൽ പാഠപുസ്തകം വിതരണം ചെയ്യുമെന്ന് NCERT അറിയിച്ചു. അതേസമയം, പുതിയ പാഠ്യ പദ്ധതി അനുസരിച്ചുള്ള പുസ്തകം NCERTയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണ്.