ഇന്ത്യയുടെ നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം വരുത്തി. ലോഗോയുടെ നടുവിലെ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളർ ചിത്രമാണ് നൽകിയിരിക്കുന്നത്. ഇന്ത്യ എന്ന് എഴുതിയിരുന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ അനുകൂലിച്ചു പ്രതികൂലിച്ചും വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്.
മെഡിക്കൽ കമ്മീഷന്റെ സൈറ്റിലാണ് പുതിയ ലോഗോ പ്രത്യക്ഷപ്പെട്ടത്. അതേസമയം ഇന്ത്യ ആതിഥേയരായ ജി20 ഉച്ചകോടിയിൽ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിലാണ് ആദ്യമായി ഭാരത് എന്ന് ചേർത്തത്. ഇതാണ് വലിയ തോതിൽ ചർച്ചകൾക്ക് വഴിവച്ചത്.
മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെയിംപ്ലേറ്റിലും ഭാരത് എന്ന് ആയിരുന്നു ചേർത്തത്. കേന്ദ്രമന്ത്രിമാർ തങ്ങളുടെ എക്സ് അക്കൗണ്ട് ബയോയിലും ഭാരത് എന്നാക്കിയിട്ടുണ്ട്. എന്നാൽ ഈ മാറ്റം സംബന്ധിച്ച് ഇതുവരെ മെഡിക്കൽ കമ്മീഷന്റെ വിശദീകരണം പുറത്തുവന്നിട്ടില്ല.