നാസ ബഹിരാകാശ നിലയത്തിലേത്ത് പുതിയ സംഘം യാത്രതിരിച്ചു. ഫ്ളോറിഡയിലെ കെന്നഡി സ്‌പേസ് സെൻ്ററിൽ നിന്ന് ഞായറാഴ്ചയാണ് നാൽവർ സംഘം യാത്ര തിരിച്ചത്. സംഘം ചൊവ്വാഴ്ചയോടെ ബഹിരാകാശ നിലയത്തിലെത്തും.
നാസയുടെ മാത്യു ഡൊമിനിക്, മൈക്കൽ ബരാറ്റ്, ജീനെറ്റ് എപ്‌സ്, റഷ്യയുടെ അലക്‌സാണ്ടർ ഗ്രെബെൻകിൻ എന്നിവർ അടങ്ങുന്നതാണ് ദൗത്യ സംഘം. ദൗത്യ സംഘം രണ്ട് പുതിയ റോക്കറ്റ്ഷിപ്പുകളുടെ വരവിന് മേൽനോട്ടം വഹിക്കും. ആറ് മാസം നീണ്ട ദൌത്യമാണ് സംഘത്തിനുളളത്.
അതേസമയം ഓഗസ്റ്റ് മുതൽ ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന യുഎസ്, ഡെൻമാർക്ക്, ജപ്പാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ക്രൂ പുതിയ സംഘം എത്തുന്നതോടെ ഭൂമിയിലേക്ക് മടങ്ങും. നേരത്തെ സ്‌പേസ് എക്‌സ് ക്യാപ്‌സ്യൂളിലെ ഹാച്ചിൻ്റെ സീലിൽ ഒരു ചെറിയ ദ്വാരം കണ്ടെത്തിയത് സംഘത്തിൻ്റെ യാത്ര വൈകിപ്പിച്ചിരുന്നു.