ദുബായിലെ പുതുവർഷ രാവ്‌, പൊതു ഗതാഗതം ഉപയോഗിച്ചത് 2 മില്യണിൽ അധികം യാത്രക്കാർ

Date:

Share post:

2023 ഡിസംബർ 31 ന് പുതുവത്സര ആഘോഷങ്ങൾക്കായി ആകെ 2,288,631 യാത്രക്കാർ വിവിധ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ 974,416 യാത്രക്കാർ ഉപയോഗിച്ചിട്ടുണ്ട്.

അതേസമയം ട്രാമിൽ 56,208 യാത്രക്കാർ യാത്ര ചെയ്തു‌. പബ്ലിക് ബസുകളിൽ 401,510 പേരും യാത്ര ചെയ്തിട്ടുണ്ട്. കൂടാതെ സമുദ്ര ഗതാഗതത്തിലൂടെ 97,261 പേരും ഇ-ഹെയ്‌ൽ വാഹനങ്ങൾ 167,051 പേരും ഉപയോഗിച്ചിട്ടുണ്ട്. 1,316 വ്യക്തികൾ പങ്കിടുന്ന ഗതാഗത വാഹനങ്ങൾ ഉപയോഗിച്ചു. 590,869 യാത്രക്കാർ ടാക്സികളും ഉപയോഗിച്ചിട്ടുണ്ട്. പുതുവത്സരാഘോഷ വേദികളിലേക്കും പുറത്തേക്കും യാത്രക്കാർക്ക് സുഗമവും സുരക്ഷിതവുമായ യാത്ര സമ്മാനിക്കാൻ കഴിഞ്ഞുവെന്നും ആർടിഎ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...